പനമരം: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പനമരം റൈഞ്ചിന് കീഴിലുള്ള മദ്‌റസാ അധ്യാപകർക്കായി സംഘടിപ്പിച്ച ‘അബ്‌വാബ്’ പാഠപുസ്തക ശിൽപ്പശാല പനമരം മൻസൂറുൽ ഇസ്‌ലാം മദ്‌റസയിൽ വെച്ച് നടന്നു. പുതിയ അധ്യയന വർഷത്തിലെ പാഠ്യപദ്ധതികളെയും അധ്യാപന രീതികളെയും പരിചയപ്പെടുത്തുന്നതിനായിട്ടാണ് മുഅല്ലിം പരിശീലന പരിപാടി സംഘടിപ്പിച്ചത്.
ദയരോത് അബ്ദുള്ള ഹാജി ശിൽപ്പശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. അഷ്‌റഫ് ഫൈസി പനമരം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജാഫർ സഅദി സ്വാഗതം ആശംസിച്ചു. മുഫത്തിഷ് ഹസൈൻ ഫൈസി, മുദരിബ് തമീം അശ്അരി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ ഇ. കുഞ്ഞമ്മദ് ഹാജി, കടന്നോളി മൊയ്തു മുസ്‌ലിയാർ, അബൂബക്കർ റഹ്‌മാനി, അഷ്‌റഫ് ഫൈസി നെല്ലിയമ്പം, മൊയ്തു മുസ്‌ലിയാർ തരുവണ, മുഹമ്മദ് റഹ്‌മാനി, സിദ്ധീഖ് ഫൈസി, അക്ബർ ഫൈസി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇസ്മായിൽ മൗലവി നന്ദി പറഞ്ഞു.
Discover more from VISTARA NEWS GLOBAL
Subscribe to get the latest posts sent to your email.

