ന്യൂഡൽഹി: പുത്തൻ പ്രതീക്ഷകളുമായി മലയാളികൾ വിഷു ആഘോഷിക്കുമ്പോൾ, ലോകമെമ്പാടുമുള്ള മലയാളി ജനതയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്.
വിഷു വെറുമൊരു ആഘോഷം മാത്രമല്ലെന്നും അത് മനുഷ്യർക്കിടയിൽ കൃതജ്ഞതയും ശുഭചിന്തയും വളർത്തേണ്ടതിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്ന ഒന്നാണെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ കുറിച്ചു.
“ഐശ്വര്യപൂർണമായ ഈ വിഷു വേളയിൽ ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഉത്സവമാണ് വിഷു. ഏവരോടും ശുഭകരമായ സമീപനവും കൃതജ്ഞതയും പുലർത്തേണ്ടതിന്റെ പ്രാധാന്യത്തെയാണ് ഇത് ഓർമിപ്പിക്കുന്നത്. വരുന്ന വർഷം ഏവർക്കും സന്തോഷവും ഐശ്വര്യവും മികച്ച ആരോഗ്യവും നിറഞ്ഞതാകട്ടെ. പുതിയ അവസരങ്ങളും വിജയവും സമാധാനവും ഈ വർഷം പ്രദാനം ചെയ്യട്ടെ.”
ഓരോ വിഷുക്കാലത്തും മലയാളികൾക്ക് അവരുടെ മാതൃഭാഷയിൽ തന്നെ സന്ദേശം നൽകുന്ന രീതി പ്രധാനമന്ത്രി ഇത്തവണയും തുടർന്നു. കേരളത്തിലെ ജനങ്ങൾക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വസിക്കുന്ന മലയാളികൾക്കും ഈ സന്ദേശം വലിയ ആവേശം പകർന്നിരിക്കുകയാണ്.
Discover more from Eeshoyum Pillerum Media Ministry
Subscribe to get the latest posts sent to your email.

