Sunday, June 21, 2026Faith. Truth. Mission.
Eeshoyum Pillerum Media MinistryFaith.Media.Mission
MEDIA MINISTRY • NEWSROOM • FAITH FORMATION
Videos
Breaking
Wayanad

മലബാർ ഭദ്രാസന വൈദിക സംഗമം ഉദ്ഘാടന ചടങ്ങിലെ വ്യത്യസ്തയിൽ ശ്രദ്ധേയമായി

April 16, 2026 • By VISTARA NEWS

മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന വൈദിക സംഗമം ഉദ്ഘാടനത്തിലെ വ്യത്യസ്ത കൊണ്ട് ശ്രദ്ധേയമായി. നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന രീതി ഒഴിവാക്കി ചെടിച്ചട്ടിയിലെ വൃക്ഷത്തൈക്ക് വെള്ളമൊഴിച്ച് കൊണ്ടുള്ള ഉദ്ഘാടനമാണ് നടത്തിയത്.

വരും തലമുറസ്നേഹം നട്ടുനനയ്ക്കണമെന്ന ‘വലിയ സന്ദേശമാണ് ഇതിലൂടെ നൽകിയത്.കുടുംബക്കൂട്ട് എന്ന പേരിൽ നടത്തിയ സംഗമം ജെ ക്സ് ക്യാംപസിൽഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു.

പൗലോസ് നാരകത്ത് പുത്തൻപുരയിൽ കോർഎപ്പിസ്കോപ്പ, ഭദ്രാസന വൈദിക സെക്രട്ടറി ഫാ. മത്തായികുഞ്ഞ് ചാത്തനാട്ട്കുടി,ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത് ,പ്രോഗ്രാം കോഡിനേറ്റർ ഫാ.ബാബു നീറ്റുംകര എന്നിവർ പ്രസംഗിച്ചു.

ഈ വർഷം വിരമിക്കുന്ന വൈദികരായ ഫാ.ജോർജ് തോമസ് പുല്യാട്ടേൽ, ഫാ. ജോസഫ് പള്ളിപ്പാട്ട്, ഫാ. ജോർജ്ജ് നെടുംതളളിൽ എന്നിവർക്ക് ഭദ്രാസനം യാത്രയപ്പും ഉപഹാരങ്ങളും സമ്മാനിച്ചു. വൈദികരുടെയും കുടുംബാംഗങ്ങളുടെയും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി


Discover more from Eeshoyum Pillerum Media Ministry

Subscribe to get the latest posts sent to your email.

About the Author

Part of the Eeshoyum Pillerum Media Ministry editorial desk.

error: Content is protected !!

Discover more from Eeshoyum Pillerum Media Ministry

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Eeshoyum Pillerum Media Ministry

Subscribe now to keep reading and get access to the full archive.

Continue reading