വെൺമണി: മാനന്തവാടി എക്സൈസ് റെയ്ഞ്ചിലെ പ്രിവൻ്റീവ് ഓഫീസർ രഞ്ജിത് സി.കെയും സംഘവും ചേർന്ന് വെൺമണി കാമ്പട്ടി ഭാഗത്ത് നടത്തിയ പരിശോധനയിൽ അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി. തേക്കുംകാട്ടിൽ ടി.ജെ ജോഷിയുടെ വീടിന് സമീപം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അരലിറ്ററുകളുടെ 103 കുപ്പി പുതുച്ചേരി മദ്യമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ജോഷി ടി.ജെ എന്നയാൾക്കെതിരെ ഒരു അബ്കാരി കേസ്സ് എടുത്തു.
വാളാട് സ്വദേശിയായ പഴയ വീട്ടിൽ പ്രദീഷ് എന്ന സ്ഥിരം മദ്യവിൽപ്പനക്കാരന് വേണ്ടിയാണ് മദ്യം സൂക്ഷിച്ചിരുന്നത് എന്നാണ് പ്രാഥമിക വിവരമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പ്രതികൾക്ക് വേണ്ടി കൂടുതൽ അന്വേഷണം തുടർന്നു വരുന്നതായും എക്സൈസ് പറഞ്ഞു. വനിതാ സിവിൽ എക്സൈസ് ഓഫീസർ വീണ എം കെ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രണവ്, രാജേഷ് കെ, തോമസ്, പിൻ്റോ ജോൺ, എക്സൈസ് ഡ്രൈഡവർ അമീർ എന്നിവരും പങ്കെടുത്തു.
Discover more from Eeshoyum Pillerum Media Ministry
Subscribe to get the latest posts sent to your email.

