ഓലിയോട്: ഓലിയോട് ഭഗവതി ക്ഷേത്രത്തിൽ മെയ് 6,7,8 ( 1200 മേടം 23,24,25) തീയതികളിലായി ആഘോഷിക്കുന്ന പ്രതിഷ്‌ഠാദിന മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾക്ക് തുടക്കമായി. ഐശ്വര്യപൂർണ്ണമായ വിഷു പൂജകൾക്ക് ശേഷം ക്ഷേത്രസന്നിധിയിൽ വച്ച് നടന്ന കാൽനാട്ടുകർമ്മം വരാനിരിക്കുന്ന ഉത്സവ വിളംബരമായി മാറി.
ക്ഷേത്രം മേൽശാന്തി വാമല്ലൂർ നാരായണൻ നമ്പൂതിരി, ഉത്സവാഘോഷ കമ്മിറ്റി ജനറൽ കൺവീനർ സി.കെ മനോജ്, ക്ഷേത്രം പ്രസിഡന്റ് മനീഷ് ഭാസ്കർ, സെക്രട്ടറി രഞ്ജിത്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Discover more from Eeshoyum Pillerum Media Ministry
Subscribe to get the latest posts sent to your email.

