Tuesday, June 16, 2026Faith. Truth. Mission.
Eeshoyum Pillerum Media MinistryFaith.Media.Mission
MEDIA MINISTRY • NEWSROOM • FAITH FORMATION
Videos
Breaking
International

യഹൂദർക്കെതിരെ വിദ്വേഷം പടരുന്നു; ബ്രിട്ടനിലും കാനഡയിലും ഓസ്‌ട്രേലിയയിലും ആക്രമണങ്ങൾ കുതിച്ചുയരുന്നു; 2025-ൽ കൊല്ലപ്പെട്ടത് 20 പേർ

April 15, 2026 • By VISTARA NEWS

ടെൽ അവീവ്: ലോകമെമ്പാടും യഹൂദർക്കെതിരെയുള്ള വിദ്വേഷവും അതിക്രമങ്ങളും ഭയാനകമായ രീതിയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മുപ്പത് വർഷത്തിനിടയിലെ ഏറ്റവും വലിയ ആക്രമണങ്ങൾക്കാണ് 2025 സാക്ഷ്യം വഹിച്ചതെന്ന് ടെൽ അവീവ് സർവകലാശാല പുറത്തുവിട്ട വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിവിധ രാജ്യങ്ങളിലായി നടന്ന ജൂതവിരുദ്ധ ആക്രമണങ്ങളിൽ കഴിഞ്ഞ വർഷം മാത്രം 20 പേർക്കാണ് ജീവൻ നഷ്ടമായത്. 1994-ലെ അർജന്റീന സ്‌ഫോടനത്തിന് ശേഷം യഹൂദർക്കെതിരെ നടക്കുന്ന ഏറ്റവും മാരകമായ അക്രമങ്ങളാണിതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് ജൂതവിരുദ്ധ സംഭവങ്ങളിൽ വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടനിൽ 2024-ൽ 3,556 സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2025-ൽ ഇത് 3,700 ആയി ഉയർന്നു.

കാനഡയിലെ സ്ഥിതിയും അതീവ ഗുരുതരമായി തുടരുകയാണ്. 2024-ലെ 6,219 സംഭവങ്ങളിൽ നിന്ന് 2025-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 6,800 ആയി വർദ്ധിച്ചു. ഓസ്‌ട്രേലിയയിൽ ഗാസ യുദ്ധത്തിന് മുൻപ് (2022) ആകെ 472 സംഭവങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ യുദ്ധത്തിന് ശേഷം ഈ കണക്കുകളിൽ വൻ കുതിച്ചുചാട്ടമുണ്ടായി.

2024 ഒക്ടോബർ-ഡിസംബർ കാലയളവിൽ 492 സംഭവങ്ങൾ നടന്നപ്പോൾ 2025-ൽ ഇതേ കാലയളവിൽ അത് 588 ആയി വർദ്ധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും വിദ്വേഷ പ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും കുറവുണ്ടാകാത്തത് സമൂഹത്തിൽ വിദ്വേഷം എത്രത്തോളം ആഴത്തിൽ വേരൂന്നി എന്നതിന്റെ സൂചനയാണെന്ന് റിപ്പോർട്ട് തയ്യാറാക്കിയ ചീഫ് എഡിറ്റർ ഉറിയ ഷാവിത് വ്യക്തമാക്കി.

തെരുവുകളിലെ ശാരീരിക ആക്രമണങ്ങൾക്ക് പുറമെ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങളും ഓൺലൈൻ വിദ്വേഷവും മുൻപത്തേക്കാൾ ശക്തമാണെന്ന് റിപ്പോർട്ട് പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. യഹൂദ സമൂഹത്തിന് നേരെ വർദ്ധിച്ചുവരുന്ന ഈ വെല്ലുവിളി നേരിടാൻ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.


Discover more from Eeshoyum Pillerum Media Ministry

Subscribe to get the latest posts sent to your email.

About the Author

Part of the Eeshoyum Pillerum Media Ministry editorial desk.

error: Content is protected !!

Discover more from Eeshoyum Pillerum Media Ministry

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Eeshoyum Pillerum Media Ministry

Subscribe now to keep reading and get access to the full archive.

Continue reading