Tuesday, June 16, 2026Faith. Truth. Mission.
Eeshoyum Pillerum Media MinistryFaith.Media.Mission
MEDIA MINISTRY • NEWSROOM • FAITH FORMATION
Videos
Breaking
International

‘ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണം’; ഫ്രാൻസുമായി ചർച്ച നടത്തി ഇന്ത്യ, വിഴിഞ്ഞത്തേക്ക് കപ്പലുകളുടെ തിരക്ക്

April 14, 2026 • By VISTARA NEWS

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ആഗോള വ്യാപാരത്തിന്റെ ജീവനനാഡിയായ ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും ഉന്നതതല ചർച്ച നടത്തി. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണമെന്ന കർശന നിലപാടാണ് ഇന്ത്യ ചർച്ചയിൽ സ്വീകരിച്ചത്.

പ്രതിസന്ധിക്കിടയിലും ജി.സി.സി (GCC) രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തില്ലെന്ന് അമേരിക്ക അറിയിച്ചു. കൂടാതെ ഇന്ത്യൻ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കില്ലെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇറാന് മേൽ അമേരിക്ക സമുദ്ര ഉപരോധം ശക്തമാക്കി. ഇറാന്റെ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പലുകളും തടയുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.

ഹോർമുസ് കടലിടുക്ക് ഇറാൻ അടയ്ക്കുകയും യുദ്ധപ്രതിസന്ധി രൂക്ഷമാവുകയും ചെയ്തതോടെ നൂറിലേറെ വിദേശ കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് അടുക്കാൻ അനുമതി തേടിയിട്ടുണ്ട്. എട്ട് പ്രമുഖ അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളുടെ മദർ ഷിപ്പുകളാണ് ഇതിൽ ഏറെയും. യുദ്ധസാഹചര്യം മൂലം ദുബായ് തുറമുഖത്ത് അടുപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കപ്പലുകൾ വിഴിഞ്ഞത്തെ ആശ്രയിക്കുന്നത്. അന്താരാഷ്ട്ര കപ്പൽച്ചാലിന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അടുത്താണ് വിഴിഞ്ഞം എന്നത് ഈ നീക്കത്തിന് കരുത്തേകുന്നു. സംഘർഷം തുടർന്നാൽ വിഴിഞ്ഞത്തെത്തുന്ന കപ്പലുകളുടെ എണ്ണം ഇനിയും വർദ്ധിക്കാനാണ് സാധ്യത.


Discover more from Eeshoyum Pillerum Media Ministry

Subscribe to get the latest posts sent to your email.

About the Author

Part of the Eeshoyum Pillerum Media Ministry editorial desk.

error: Content is protected !!

Discover more from Eeshoyum Pillerum Media Ministry

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Eeshoyum Pillerum Media Ministry

Subscribe now to keep reading and get access to the full archive.

Continue reading