മാനന്തവാടി: ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ (SKD) മുൻ മദർ ജനറൽ സി. സോഫിയ വയലിൽ (76) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6:30-ഓടെയായിരുന്നു അന്ത്യം. സഭയുടെയും സമൂഹത്തിന്റെയും വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച വ്യക്തിത്വമായിരുന്നു സി. സോഫിയ.
മദർ ജനറൽ എന്ന നിലയിലുള്ള നേതൃപാടവത്തിന് പുറമെ, ജനറൽ കൗൺസിലർ, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും സി. സോഫിയ പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ അധ്യാപികയായും സ്കൂൾ മാനേജരായും സേവനമനുഷ്ഠിച്ച അവർ, മാനന്തവാടി രൂപതയുടെ കാറ്റിക്കിസം, ഫാമിലി അപ്പോസ്തോലേറ്റ് ടീം അംഗം എന്നീ നിലകളിലും സജീവമായിരുന്നു. പരേതരായ വയലിൽ ഫിലിപ്പിന്റെയും റോസായുടെയും മകളാണ്.
സഹോദരങ്ങൾ: അപ്പച്ചൻ, ജോസ്, ബേബി, ജോർജ്, ടോമി, ബോസ്, അന്നമ്മ, ലീലാമ്മ, സെലിൻ.
സി. സോഫിയയുടെ ഭൗതിക ശരീരം ഇന്ന് (ചൊവ്വാഴ്ച) രാവിലെ 6 മണി മുതൽ തോണിച്ചാൽ മദർ ഹൗസിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. മൃതസംസ്‌കാര കർമ്മങ്ങൾ ഇന്ന് വൈകുന്നേരം 03:30-ന് തോണിച്ചാൽ മദർ ഹൗസിൽ വെച്ച് നടക്കും. മാനന്തവാടി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പോരുന്നേടം പിതാവ് ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.
Discover more from Eeshoyum Pillerum Media Ministry
Subscribe to get the latest posts sent to your email.

