Thursday, June 18, 2026Faith. Truth. Mission.
Eeshoyum Pillerum Media MinistryFaith.Media.Mission
MEDIA MINISTRY • NEWSROOM • FAITH FORMATION
Videos
Breaking
Wayanad

എംജെഎസ്എസ്എ മലബാര്‍ ഭദ്രാസന അധ്യാപക സംഗമം നടത്തി

April 13, 2026 • By VISTARA NEWS

മീനങ്ങാടി: എംജെഎസ്എസ്എ മലബാര്‍ ഭദ്രാസന അധ്യാപക സംഗമവും അനുമോദന സമ്മേളനവും സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടത്തി. കത്തീഡ്രല്‍ വികാരി ഫാ. ബിജുമോന്‍ കാര്‍ലോട്ടുകുന്നേല്‍ പതാക ഉയര്‍ത്തി.

മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് ഉദ്ഘാടനം ചെയ്തു. എംജെഎസ്എസ്എ വൈസ് പ്രസിഡന്റ് ഫാ.ബേബി പൗലോസ് ഓലിക്കല്‍ അധ്യക്ഷത വഹിച്ചു.

ഭദ്രാസന സെക്രട്ടറി ഫാ.ബേസില്‍ കരനിലത്ത്, വൈദിക സെക്രട്ടറി ഫാ.മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ടി.വി. സജിഷ്, അനില്‍ ജേക്കബ്, ജോണ്‍ ബേബി, പി.എം. രാജു, ഇ.പി. ബേബി, ടി.കെ. തോമസ്, വി.എം സാബു, ജിതിന്‍ കാരുകുഴി എന്നിവര്‍ പ്രസംഗിച്ചു.

ഭദ്രാസന, അസോസിയേഷന്‍ റാങ്ക് ജേതാക്കള്‍, 35 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അധ്യാപകര്‍ എന്നിവരെ ആദരിച്ചു. മികച്ച സണ്‍ഡേ സ്‌കൂളുകളെ അനുമോദിച്ചു. വയനാട്, നീലഗിരി ജില്ലകളില്‍നിന്നായി 500 ഓളം അധ്യാപകര്‍ സംഗമത്തില്‍ പങ്കെടുത്തു.

മത്സരങ്ങള്‍, സൗജന്യ നേത്ര പരിശോധന ക്യാമ്പ് എന്നിവ നടന്നു. ഡിസ്ട്രിക്ട് ഇന്‍സ്പക്ടര്‍മാരായ യെല്‍ദോ ജോസ്, ഷാജി മാത്യു, ബേസില്‍ വി. ജോസ്, സിജോ പീറ്റര്‍, പി.വൈ. ഷൈബു, ടി.വി. സുനില്‍, ഭദ്രാസന കമ്മിറ്റി അംഗങ്ങളായ ടി.ജെ. ബാബു, പി.എഫ്. തങ്കച്ചന്‍, കെ.എ. റെജി, കെ.ടി. തങ്കച്ചന്‍, ബാബു പി. പോള്‍, എബിന്‍ പി. ഏലിയാസ്, എന്‍.പി. തങ്കച്ചന്‍, കെ.കെ. യാക്കോബ്, ടി.ജി. ഷാജു എന്നിവര്‍ നേതൃത്വം നല്‍കി.


Discover more from Eeshoyum Pillerum Media Ministry

Subscribe to get the latest posts sent to your email.

About the Author

Part of the Eeshoyum Pillerum Media Ministry editorial desk.

error: Content is protected !!

Discover more from Eeshoyum Pillerum Media Ministry

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Eeshoyum Pillerum Media Ministry

Subscribe now to keep reading and get access to the full archive.

Continue reading