കൊച്ചി: പ്രമുഖ സാഹിത്യകാരൻ പോഞ്ഞിക്കര റാഫിയുടെ ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി പാലാരിവട്ടം പി.ഒ.സിയിൽ അനുസ്മരണ സെമിനാർ സംഘടിപ്പിക്കുന്നു. ‘മലയാളത്തിന്റെ സ്വർഗ്ഗദൂതൻ’ എന്ന ശീർഷകത്തിൽ നടത്തുന്ന സെമിനാർ ഈ മാസം 18-ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കും.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. മലയാള സാഹിത്യത്തിന് പോഞ്ഞിക്കര റാഫി നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ മുൻനിർത്തി സാംസ്‌കാരിക രംഗത്തെ പ്രമുഖർ സെമിനാറിൽ സംസാരിക്കും. സാഹിത്യപ്രേമികളും സാംസ്‌കാരിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കും.
Discover more from Eeshoyum Pillerum Media Ministry
Subscribe to get the latest posts sent to your email.

