മാനന്തവാടി: മാനന്തവാടിയിലെ സ്പന്ദനം സന്നദ്ധ സംഘടന, പാലാ ബ്രില്ല്യന്റ് അക്കാഡമിയുമായി സഹകരിച്ചു നടത്തിവരുന്ന .ജെ.ഇ.ഇ – നീറ്റ് പ്രവേശന പരീക്ഷാപരിശീലന സ്കോളർഷിപ്പ് പദ്ധതി – 2026 -27 ലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു. ഈ വർഷം ഹയർസെക്കണ്ടറി സയൻസ് സ്ട്രീമിൽ പരീക്ഷ എഴുതി 90% ത്തിലേറെ സ്കോർ പ്രതീക്ഷിക്കുന്ന ജനറൽ വിഭാഗക്കാർക്കും (BPL) 85% മേൽ പ്രതീക്ഷിക്കുന്ന പട്ടികജാതി (SC) വിഭാഗക്കാർക്കും 80% മേൽ പ്രതീക്ഷിക്കുന്ന പട്ടിക വർഗ്ഗ (ST)വിഭാഗക്കാർക്കും അപേക്ഷിക്കാവുന്നതാണ്.
ഹയർ സെക്കണ്ടറി പരീക്ഷാ ഫലം വന്നയുടൻ നടത്തപ്പെടുന്ന സ്ക്രീനിംഗ് ടെസ്റ്റിന് വിധേയമായി തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് എന്നിവ പൂർണ്ണമായും സൗജന്യമായിരിക്കും. അപേക്ഷ മാനന്തവാടി ഫാഷൻ വില്ലേജ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സ്പന്ദനം ഓഫീസിലോ 9447951941, 9446387074 ഫോൺ നമ്പറുകളിലോ ബന്ധപ്പെട്ട് വിശദാംശങ്ങൾ അറിയാവുന്നതാണ്.
Discover more from Eeshoyum Pillerum Media Ministry
Subscribe to get the latest posts sent to your email.

