തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്നതിനിടെ ആശ്വാസമായി വീണ്ടും മഴമുന്നറിയിപ്പ്. കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശനിയാഴ്ചയും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും മണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുതിയ പ്രവചനം.
അടുത്ത അഞ്ചുദിവസത്തേക്കുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ സാധ്യതാ പ്രവചനം അനുസരിച്ച് നിലവിൽ ഒരു ജില്ലയിലും പ്രത്യേക അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത വേനൽമഴ ചൂടിന് നേരിയ ശമനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മഴമുന്നറിയിപ്പും വരുന്നത്. തുടർച്ചയായ വരണ്ട കാലാവസ്ഥയ്ക്ക് ശേഷം ലഭിക്കുന്ന ഈ മഴ കൃഷിയിടങ്ങൾക്കും ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.
Discover more from Eeshoyum Pillerum Media Ministry
Subscribe to get the latest posts sent to your email.

