കൽപ്പറ്റ: ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാക്കി. മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ ദീർഘിപ്പിച്ചതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്‌നേഹ ഇവൻ്റ്സിൻ്റെ നേതൃത്വത്തിൽ മാർച്ച് 20-നാണ് ബൈപ്പാസ് റോഡിലെ ഫ്‌ളവർ ഷോ ഗ്രൗണ്ടിൽ മലബാർ ഗ്രാൻഡ് ഫെസ്റ്റ് ആരംഭിച്ചത്.
വയനാട്ടിലാദ്യമായാണ് താജ്മഹൽ മാതൃക, സറൈൽ വെള്ളച്ചാട്ടം, അവതാർ വേൾഡ് എന്നിവ ഒരുമിച്ചെത്തുന്നത്. ദിനോസോർ വേൾഡ്, അമ്യൂസ് മെൻ്റ് പാർക്ക്, വൈൽഡ് ആനിമൽ പാർക്ക് എന്നിവയും വിലക്കുറവിൻ്റെ വിസ്മയം തീർക്കുന്ന പ്രദർശന വിപണന മേളയും മലബാർ ഗ്രാൻഡ് ഫെസ്റ്റിലൊരുക്കിയിട്ടുണ്ട് . സ്നേഹ ഇവൻ്റ്സ് എംഡി അഫ്സൽ തെരുവത്ത്, കോഡിനേറ്റർമാരായ ഷൗക്കത്ത് കൽപ്പറ്റ, സലാം കൽപ്പറ്റ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Discover more from Eeshoyum Pillerum Media Ministry
Subscribe to get the latest posts sent to your email.

